പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 65 വര്ഷം കഠിന തടവും പിഴയും

പത്തനംതിട്ട പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

dot image

റാന്നി: പതിനൊന്ന് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില് പ്രതിക്ക് 65 വര്ഷം കഠിന തടവ് വിധിച്ച് കോടതി. 2,25,000 രൂപ പിഴയും അടക്കണം. റാന്നി സ്വദേശി 40കാരന് സജീവിനാണ് കേസിലെ പ്രതി.

പത്തനംതിട്ട പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല് 27 മാസം അധിക കഠിന തടവ് അനുഭവിക്കണം. 2023ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആണ്കുട്ടിയെ ബലം പ്രയോഗിച്ച് ആള് പാര്പ്പില്ലാത്ത കെട്ടിടത്തില് എത്തിച്ച് പ്രതി പീഡിപ്പിക്കുകയായിരുന്നു.

നിരവധി തവണ പ്രതി പീഡിപ്പിച്ചതായി ആണ്കുട്ടി മൊഴി നല്കിയിരുന്നു. റാന്നി പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല് പബ്ലിക് പ്രോസിക്യൂട്ടര് ജെയ്സണ് മാത്യൂസ് ഹാജരായി പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വര്ഗീസാണ് ശിക്ഷ വിധിച്ചത്.

dot image
To advertise here,contact us
dot image