എട്ട് വയസ്സുകാരിയെ കടയിലേക്കെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

കോയിപ്രം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്

dot image

പത്തനംതിട്ട: എട്ട് വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അയിരൂർ സ്വദേശി ലിജു തോമസ് ആണ് പിടിയിലായത്. കോയിപ്രം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. സംഭവം നടന്ന് വീട്ടിലെത്തിയ ശേഷം അമ്മയോട് കാര്യം പറഞ്ഞതോടെ, ഇവര് പൊലീസിനെ സമീപിച്ചു. തുടര്ന്ന് അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്ഐ പി സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം തിരുവല്ല ജെഎഫ്എം കോടതിയിൽ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അന്വേഷണത്തിനൊടുവില് പൊലീസ് കാഞ്ഞീറ്റുകരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച യുവാവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂട്ടർ പൊലീസ് കണ്ടെടുത്തു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്സുമായി ബന്ധമില്ല; വിശദീകരിച്ച് ദുബായിലെ കമ്പനി
dot image
To advertise here,contact us
dot image