
പത്തനംതിട്ട: കോന്നി ചെങ്ങറയിൽ അഞ്ച് വയസ്സുകാരി തൊട്ടിലിൻ്റെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. സൊസൈറ്റിപ്പടി ഹരി വിലാസത്തിൽ ഹരിയുടേയും നീതുവിൻ്റേയും മകൾ ഹൃദ്യയാണ് മരിച്ചത്. ഇളയ സഹോദരിക്കായി വീട്ടിനുള്ളിൽ തയ്യാറാക്കിയിരുന്ന തൊട്ടിലിൻ്റെ കയറിൽ കുരുങ്ങുകയായിരുന്നു.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. കോന്നി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോന്നി ഐരവൺ എം. കെ എം സ്കൂളിലെ യു കെ ജി വിദ്യാർത്ഥിനിയാണ് ഹൃദ്യ.