
May 17, 2025
03:42 AM
പത്തനംതിട്ട: തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. പത്തനംതിട്ട വല്ലന സ്വദേശിനി രജനി ത്യാഗരാജനാണ് കളമശ്ശേരി മെഡിക്കല് കോളേജില് ചികില്സയിലിരിക്കെ മരിച്ചത്. 56 വയസ്സായിരുന്നു.
അയല്വാസിക്ക് കടം കൊടുത്ത പണവും സ്വര്ണ്ണവും തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമം കൊണ്ടാണ് അയല്വാസിയുടെ വീടിന് മുന്നില് രജനി സ്വയം തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ചെങ്ങന്നൂര് കല്ലിശ്ശേരിയിലെ ആശുപത്രിയില് രജനിയെ ഉടന് എത്തിച്ചെങ്കിലും എണ്പത് ശതമാനത്തിലധികം പൊള്ളലേറ്റതിനാല് കളമശ്ശേരി മെഡിക്കല് കോളേജിലേക്ക് മാറ്റുകയായിരുന്നു. ആറന്മുള പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)