ശാസിച്ചതിന് പൊലീസ് സ്റ്റേഷന് നേരെ കല്ലേറ്; യുവാക്കൾ പിടിയിൽ

കല്ലേറിൽ സ്റ്റേഷൻ്റെ മുൻ ഭാഗത്തെ ചില്ലുകൾ തകർന്നു

dot image

പാലക്കാട്: മങ്കരയിൽ പൊലീസ് ശാസിച്ചതിന് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ യുവാക്കൾ പിടിയിൽ. നഗരിപ്പുറം സ്വദേശികളായ അനിൽ കുമാർ, മണികണ്ഠൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അർധരാത്രി ബൈക്കിലെത്തിയാണ് ഇവർ പൊലീസ് സ്റ്റേഷൻ്റെ ജനൽചില്ല് എറിഞ്ഞ് തകർത്തത്.

ഞായറാഴ്ച രാത്രി 11.30 ന് നഗരിപ്പുറത്ത് പാതയോരത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ കടയുടമയുമായി തർക്കത്തിലായി. കയ്യാങ്കളിയിലേക്കെത്തിയതോടെ കടയുടമ മങ്കര പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പന്ത്രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

സ്ഥലത്തെത്തിയ പൊലീസ് പ്രതികളുമായി സംസാരിച്ചു പ്രശ്നം പരിഹരിച്ചു ഇരുവരേയും പറഞ്ഞുവിട്ടു. എന്നാൽ അരമണിക്കൂറിന് ശേഷം യുവാക്കൾ ബൈക്കിലെത്തി സ്റ്റേഷനു നേരെ കല്ലെറിയുകയായിരുന്നു. ഉടന് തന്നെ ഇരുവരും കടന്നു കളയുകയും ചെയ്തു. സിസിടിവി പരിശോധിച്ച പൊലീസ് പ്രതികളെ വീടുകളിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കല്ലേറിൽ സ്റ്റേഷൻ്റെ മുൻ ഭാഗത്തെ ചില്ലുകൾ തകർന്നു. പൊതുമുതൽ നശിപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

dot image
To advertise here,contact us
dot image