
പാലക്കാട്: ബസില് നിന്ന് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ബസ് ബ്രേക്കിട്ടപ്പോള്, തുറന്നിട്ട വാതിലൂടെ റോഡിലേക്ക് വീണാണ് യാത്രക്കാരിക്ക് പരിക്ക് പറ്റിയത്.
പാലക്കാട് - തൃശ്ശൂർ ദേശീയപാതയിൽ വെളളപ്പാറയില് വെച്ചാണ് മുംതാജ് എന്ന യാത്രക്കാരിക്ക് പരിക്കേറ്റത്. മുംതാജിന് തലയുടെ പിന്ഭാഗത്തും തോളിനും പരിക്കേറ്റു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഷൈല എന്ന യുവതി ഈ സമയം ബസിനുളളില് തന്നെ വീണിരുന്നു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്.