മണ്ണാർക്കാട്ട് ഇടിമിന്നലിൽ വീടിന് തീ പിടിച്ചു

വീടിന്റെ മേൽക്കൂര പൂർണ്ണമായും, താഴ് ഭാഗം ഭാഗികമായും കത്തി നശിച്ചു

dot image

പാലക്കാട്: ഇടിമിന്നലിൽ വീടിന് തീ പിടിച്ചു. മണ്ണാർക്കാട് കരിമ്പ അയ്യപ്പൻകോട്ട മമ്പുറം സ്വദേശി കണ്ണന്റെ തറവാട് വീടാണ് കത്തി നശിച്ചത്. വീടിന്റെ മേൽകുര പൂർണമായും കത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. മമ്പുറം സ്വദേശി റെജിയും കുടുംബവുമാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. വീടിന്റെ മേൽക്കൂര പൂർണ്ണമായും, താഴ് ഭാഗം ഭാഗികമായും കത്തി നശിച്ചു. വീട്ടിലെ അലമാര, കട്ടിൽ, മേൽഭാഗത്തേക്ക് കയറുന്ന ഏണി എന്നിവയടക്കം കത്തി നശിച്ചു. നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമനസേനയെത്തി തീ അണച്ചു.

dot image
To advertise here,contact us
dot image