
പാലക്കാട്: നിയന്ത്രണംവിട്ട കാർ വട്ടംകറങ്ങി ആറ് വാഹനങ്ങളിൽ ഇടിച്ച് അപകടം. മണ്ണാർക്കാട് കല്ലടി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. താഴക്കോട് സ്വദേശിയായ ഹംസ ഓടിച്ച വാഹനമാണ് അപകടമുണ്ടാക്കിയത്.
മലപ്പുറം ഭാഗത്തുനിന്ന വന്ന കാർ റോഡിന് ഇടതുഭാഗത്ത് നിർത്തിയശേഷം ഹോട്ടലിലേക്ക് പോകാനായി മറു വശത്തേക്ക് തിരിയുകയായിരുന്നു. ഇതിനിടെ റോഡിന് നടുവില് വെച്ച് കാർ ഇരുചക്രവാഹനത്തിൽ ഇടിച്ചു. നിയന്ത്രണം വിട്ട കാർ ഹോട്ടലിന്റെ മുൻവശത്തേക്ക് പാഞ്ഞു കയറി. മൂന്ന് കാറുകളിലും ഓട്ടോയിലും സ്കൂട്ടറിലും ഇടിച്ച കാർ കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചാണ് നിന്നത്.
പശുവിനെ കെട്ടാൻ പറമ്പിൽ പോയി, കാൽവഴുതി കുളത്തിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യംനിയന്ത്രണം നഷ്ടമായ കാർ ഹോട്ടലിനുളളിലേക്ക് ഇടിച്ചു കയറുമ്പോൾ ഹോട്ടലിനുമുന്നിൽ ഉണ്ടായിരുന്ന മലപ്പുറം സ്വദേശികളായ 14 വയസുകാരൻ റിസ്വാനും ഒപ്പമുണ്ടായിരുന്ന ആളും അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ വരുന്നതുകണ്ട് ഇവർ ഓടിമാറിയതിനാല് അപകടം ഒഴിവായി. പരിക്കേറ്റ ഇരുചക്രവാഹനത്തിലെ യാത്രക്കാരനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.