
പാലക്കാട്: വേനൽ കാലം എത്താൻ ഇനിയും മാസങ്ങൾ ബാക്കി നിൽക്കേ, പാലക്കാട് ചൂട് പിടിച്ച് തുടങ്ങി. നിലവിൽ 35 മുതൽ 38 ഡിഗ്രി വരെയാണ് ജില്ലയിലെ ശരാശരി താപനില. ചൂട് കൂടുന്നതോടെ നേരിട്ട് വെയിൽ ഏൽക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ ആരോഗ്യവിഭാഗം ജനങ്ങളോട് നിർദേശിച്ചു.
ഭീതിയൊഴിയാതെ മാനന്തവാടി; മിഷൻ ബേലൂർ മഗ്ന ഇന്നും തുടരും, വയനാട്ടിൽ ഇന്ന് ഹർത്താൽജില്ലയിൽ പകൽ 10 മണിയോടെ തന്നെ ചൂട് കനക്കും. കഴിഞ്ഞ 10 ദിവസങ്ങളായി 35 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയാണ് മിക്കയിടങ്ങളിലേയും താപനില. എരിമയൂരിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയെന്നും വിവരമുണ്ട്. ഈ സാഹചര്യം തുടർന്നാൽ അടുത്ത മാസത്തോടെ താപനില 42 ഡിഗ്രിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. വെയിൽ നേരിട്ട് ഏൽക്കാതിരിക്കാനും, ആവശ്യത്തിന് വെള്ളം കുടിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർ ജനങ്ങൾക്ക് നിർദേശം നൽകി.
ചൂട് കൂടിയതോടെ മലമ്പുഴ, വാളയാർ തുടങ്ങിയ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു. വെള്ളം കുറയുന്നത് കൃഷി, കുടിവെള്ളം എന്നിവയെ ബാധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.