പാലക്കാട് സിനിമാ തിയേറ്ററിൽ തീപിടിത്തം; ആളപായമില്ല

എസിയിൽ നിന്നും വൈദ്യുതി ഷോർട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

dot image

പാലക്കാട്: സിനിമാ തിയേറ്ററിന് തീപിടിച്ചു. ചെർപ്പുളശേരിയിൽ ചെമ്പകശ്ശേരി ദേവി സിനിമാസിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തിയേറ്ററിന്റെ ഒരുവശത്ത് ആളിപ്പടർന്ന തീ നാട്ടുകാർ കെടുത്താൻ ശ്രമിച്ചെങ്കിലും പൂർണമായും ആണക്കാനായില്ല. തുടർന്ന് ഷൊർണൂരിൽ നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ആളപായമില്ല. എസിയിൽ നിന്നും വൈദ്യുതി ഷോർട്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

dot image
To advertise here,contact us
dot image