ഡ്യൂട്ടിക്ക് ശേഷം എസ്ഐയെ കാണാനില്ല, പരാതിയുമായി കുടുംബം

കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്

dot image

കോട്ടയം: പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. ഇക്കഴിഞ്ഞ 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നാണ് വിവരം. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നതായാണ് കുടുംബം പറയുന്നത്.

dot image
To advertise here,contact us
dot image