
May 15, 2025
11:27 PM
കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതിൽ ഇടിച്ചു തകർത്തു. പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകര്ത്തത്. ബസ് സ്റ്റാന്ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം.
ബസ് നിർത്തിയിട്ടതിന് ശേഷം ഡ്രൈവർ കാപ്പി കുടിക്കാനായി ഇറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടാണ് ബസ് പിന്നീലേക്ക് നീങ്ങി എതിർവശത്തുള്ള ഗേറ്റിലും മതിലിലും ഇടിച്ച് അപകടം ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. പുലർച്ചെ ആയതിനാൽ റോഡിൽ വാഹനങ്ങളും വഴിയാത്രക്കാരും കുറവായിരുന്നു. അതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.