
കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു. കുറിച്ചി സ്വദേശി 12 വയസ്സുള്ള അഭിനവ്, മാടമ്പള്ളി സ്വദേശി 15 വയസുള്ള ആദർശ് എന്നിവരാണ് മരിച്ചത്. ചൂണ്ടയിടാൻ എത്തിയ കുട്ടികളിൽ ഒരാൾ കാൽവഴുതി കുളത്തിൽ വീഴുകയും രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെയാൾ വെള്ളത്തിൽ വീഴുകയുമായിരുന്നു. ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് കുട്ടികളുടെ മൃതദേഹങ്ങൾ പാറക്കുളത്തിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.