കള്ള് ചെത്താൻ തെങ്ങിൽ കയറിയ തൊഴിലാളി കുടുങ്ങി; താഴെയിറങ്ങിയത് അഗ്നിശമന സേനയുടെ സഹായത്തോടെ

ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്താണ് രാജേഷ് തെങ്ങിൽ കയറിയത്

dot image

കോട്ടയം: വൈക്കത്ത് കള്ള് ചെത്തുന്നതിനായി തെങ്ങിന് മുകളിൽ കയറിയ തൊഴിലാളി കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് 42അടി ഉയരമുള്ള തെങ്ങിന് മുകളിൽ കുടുങ്ങിയത്. ശക്തമായ കാറ്റും മഴയും ഉണ്ടായ സമയത്താണ് രാജേഷ് തെങ്ങിൽ കയറിയത്. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.

പൊതുജനങ്ങളേയും കമ്പനിയുടെ സത്പേരിനേയും ബാധിച്ചു; ജീവനക്കാർക്കെതിരെ നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്

കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്. തെങ്ങിന് മുകളിൽ അകപ്പെട്ടുപോയ രാജേഷ് വിളിച്ച് പറയുമ്പോഴാണ് സമീപത്തുള്ള വീട്ടുകാർ വിവരം അറിയുന്നത്. ഉടൻ തന്നെ അഗ്നിശമനസേനയെ വിവരം അറിയിച്ചു.

തുടർന്ന് ഫയർഫോഴ്സ് സംഘമെത്തി രാത്രി 9.15നാണ് രാജേഷിനെ തെങ്ങിൻ്റെ മുകളിൽ നിന്നും താഴെയിറക്കിയത്. സ്റ്റേഷൻ ഓഫിസർ ടി ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാജേഷിനെ താഴെയിറക്കിയത്.

dot image
To advertise here,contact us
dot image