
കോട്ടയം: സിമൻറ് മിക്സർ മെഷീനിൽ ഇട്ട് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി. ആസാം സ്വദേശിയായ ലേമാൻ കിസ്ക് (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാൻറ് ഓപ്പറേറ്റർ പാണ്ടി ദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വാകത്താനത്താണ് സംഭവം നടന്നത്.
ഏപ്രിൽ 28നാണ് കൊലപാതകം നടന്നത്. ലേമാനെ സിമൻറ് മിക്സർ മെഷീനിൽ ഇട്ട് കൊന്നശേഷം മൃതദേഹം വേസ്റ്റ് കുഴിയിലേക്ക് മാറ്റുകയായിരുന്നു. അസ്വഭാവിക മരണമെന്ന് കരുതിയ സംഭവം ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് തെളിഞ്ഞത്.