ലോക്സഭാ തിരഞ്ഞെടുപ്പ്: കോട്ടയത്ത് 918 എക്സൈസ് കേസുകള്; അറസ്റ്റിലായത് 165 പേര്

തിരഞ്ഞെടുപ്പിന്റെ ഭാഗമയി നടത്തിയ പരിശോധനയിലാണ് നടപടി

dot image

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമയി എക്സൈസ് സംഘം കോട്ടയത്ത് രജിസ്റ്റര് ചെയ്തത് 918 കേസുകള്. അബ്കാരി കേസുകളിലായി 165 പേരെ അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില് നടത്തിയ പരിശോധനയില് 467 ലിറ്റര് ഇന്ത്യന് നിര്മ്മിത വിദേശ മദ്യവും 1830 ലിറ്റര് വൈനും പിടിച്ചു. മയക്കുമരുന്ന് കേസുകളിലായി 97 പേരെ അറസ്റ്റ് ചെയ്തു.

10 കിലോ കഞ്ചാവും 32 ഗ്രാം ബ്രൗണ് ഷുഗറും ഏഴ് ഗ്രം എംഡിഎംഎയും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്സസൈസ്, പൊല്സ് സംഘത്തിന്റെ നേതൃത്വത്തില് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില് പരിശോധന ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകളിലും നടന്ന പരിശോധനയില് കൂടുതല് കേസുകളെടുത്ത ജില്ലകളില് ഒന്നാണ് കോട്ടയം.

dot image
To advertise here,contact us
dot image