
കണ്ണൂർ: ലയൺസ് ക്ലബ് ചെറുകുന്നിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. ക്ലബ് ഹാളിൽ വെച്ചുനടന്ന ചടങ്ങ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് എൽസിഐഎഫ് കോർഡിനേറ്ററും മുൻ ഡിസ്ട്രിക്ട് ഗവർണ്ണറുമായ ഡോ. എസ് രാജീവ് ഉദ്ഘാടനം ചെയ്തു. പുതുതായി ചേർന്ന അംഗങ്ങൾക്കുള്ള സത്യവാചകവും അദ്ദേഹം ചൊല്ലിക്കൊടുത്തു. ക്ലബ് പ്രസിഡന്റ് പി കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. സുധാകർ ചെറുകുന്ന് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു.
2024-25 വർഷത്തേക്കുള്ള പ്രസിഡന്റായി മിനർവ മനോജും സെക്രട്ടറിയായി പി പി പ്രസാദും ട്രഷററായി സത്യജിത്ത് കേളോത്തും ഫസ്റ്റ് വൈസ് പ്രസിഡന്റായി പി വിജയനും സെക്കന്റ് വൈസ് പ്രസിഡന്റായി പി ഗിരീഷനും ജോയിന്റ് സെക്രട്ടറിയായി സുധാകർ ചെറുകുന്നും ചുമതലയേറ്റു.
ചടങ്ങിൽ ഡോ. ബാലാമണി രാജീവ്, നിയുക്ത ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പി ഗംഗാധരൻ, കൌൺസിൽ ഓഫ് ലേഡീസ് ലയൺ പ്രസിഡന്റ് ഡോ. സുജ വിനോദ്, ഡിസ്ട്രിക്ട് 318ന്റെ ലേഡി ലയൺസ് ഫോറം പ്രസിഡന്റ് സിത്താര സനൽ, റീജനൽ ചെയർമാൻ സുരേഷ് കോറമത്ത്, നിയുക്ത സോൺ ചെയർപേഴ്സൺ കേണൽ (റിട്ടയേർഡ്) കെ വി ചന്ദ്രൻ, ക്ലബ് ഐപിപി കുഞ്ഞഹമ്മദ് എസ് എ പി എന്നിവർ ആശംസകൾ അറിയിച്ചു. നിയുക്ത സെക്രട്ടറി പി പി പ്രസാദ് നന്ദിപ്രകടനം നടത്തി.