കണ്ണൂരില് ബൈക്കും ടിപ്പര് ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ടിപ്പര് ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു

dot image

കണ്ണൂര്: കണ്ണൂര് താഴെ ചൊവ്വയില് ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. ചാലാട് പന്നേന് പാറയിലെ ചെറുമണലില് ഹൗസിലെ സബിന് മോഹന്ദാസ്(41) ആണ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ താഴെ ചൊവ്വ റെയില്വേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. തോട്ടടയില് കൊറിയര് സ്ഥാപനത്തില് ജീവനക്കാരനായ സബിന് ജോലിക്കു പോകുന്നതിനിടെയാണ് അപകടത്തില്പ്പെട്ടത്.

ജെറ്റ് എയര്വേസ് സ്ഥാപകന് നരേഷ് ഗോയലിന്റെ ഭാര്യ അനിത ഗോയല് അന്തരിച്ചു

തലശേരി ഭാഗത്തു നിന്നും കണ്ണൂര് ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര് ലോറി എതിരേ വരികയായിരുന്ന സബിന് സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിച്ചെങ്കിലും മരിക്കുകയായിരുന്നു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാര് പറഞ്ഞു. അപകടത്തെത്തുടര്ന്ന് കുറേനേരം ഗതാഗതം സ്തംഭിച്ചു. പന്നേന്പാറയിലെ മോഹന് ദാസ്- വല്സല ദമ്പതികളുടെ ഏക മകനാണ് സബിന്. ഭാര്യ: റിജിന. മകള്: നക്ഷത്ര.

dot image
To advertise here,contact us
dot image