
May 23, 2025
03:37 AM
തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
ഇടുക്കിയിലെ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജല വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളിൽ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്.