
ഇടുക്കി: പൈനാവിൽ മരുമകൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സ്ത്രീ മരിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി (68) ആണ് ഇന്ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ആണ് മരണം. സംഭവത്തിൽ അന്നക്കുട്ടിയുടെ കൊച്ചുമകളായ ദിയക്കും പൊള്ളൽ ഏറ്റിരുന്നു. പ്രതിയും അന്നക്കുട്ടിയുടെ മകളുടെ ഭർത്താവുമായ കഞ്ഞിക്കുഴി സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷിൻ്റെ ഭാര്യയുടെ സഹോദരൻ്റെ കുഞ്ഞാണ് പരിക്കേറ്റ ദിയ.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സന്തോഷ് ദിയയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മുത്തശ്ശിയായ അന്നക്കുട്ടിക്ക് പൊളളലേറ്റത്. സംഭവത്തിന് ശേഷം സന്തോഷ് അന്നക്കുട്ടിയുടെയും, മകൻ ലിൻസിന്റെയും വീടുകൾക്ക് തീയിട്ടിരുന്നു. അന്നക്കുട്ടിയുടെ വീട് പൂർണമായും, ജിൻസിൻറെ വീട് ഭാഗികമായും കത്തി നശിച്ചിരുന്നു. വീട്ടുപകരണങ്ങളും കത്തി നശിച്ചിരുന്നു. തീ വെച്ച സമയത്ത് ഇരു വീടുകളിലും ആളുണ്ടായിരുന്നില്ല എന്നത് വലിയ അപകടം ഒഴിവാകാൻ കാരണമായി. കുടുബ വഴക്കാണ് സംഭവത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം ജില്ലയില് പനി പടരുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്ആക്രമണത്തിന് ശേഷം സന്തോഷ് ഒളിവിലായിരുന്നു. ഒളിവിലായിരിക്കേയാണ് രണ്ട് വീടുകള്ക്കും തീയിട്ടത്. ശേഷം ബൈക്കിൽ തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സന്തോഷിനെ പൊലീസ് പിടികൂടുകയായിരുന്നു.