ഇടുക്കിയിൽ പൊലീസുകാരന് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില് നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയിരുന്നില്ല

dot image

ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല് മുറിയില് മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി എ ജി രതീഷിനെ (40)യാണ് കുമളിയിലെ സ്വകാര്യ ഹോട്ടലില് മരിച്ച നിലയില് കണ്ടെത്തിയത്. ഇടുക്കി വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉദ്യോഗസ്ഥനാണ് രതീഷ്. സഹപ്രവർത്തകനോട് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും രതീഷ് ഫോണിലുടെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള് മെഡിക്കല് ലീവിലായിരുന്നു. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില് നിന്നും ഇറങ്ങിയെങ്കിലും സ്റ്റേഷനിലെത്തിയിരുന്നില്ല.

വീട്ടുകാര് ഫോണില് ബന്ധപ്പെട്ടപ്പോള് ഇയാളുടെ ഫോണ് ഓഫായിരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഫോണ് ഓണാകുകയും സഹപ്രവര്ത്തകന് ബന്ധപ്പെട്ടപ്പോള് താന് മരിക്കാന് പോകുവാണെന്ന് പറഞ്ഞ് ഫോണ് കട്ട് ചെയ്യുകയായിരുന്നു. കുമളി പൊലീസ് നടത്തിയ അന്വേഷണത്തില് ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. കുമളി പോലീസിന്റെ നേതൃത്വത്തില് മേല് നടപടികള് പൂര്ത്തിയാക്കി. പോസ്റ്റുമോര്ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്ക്ക് വിട്ടു നല്കും.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, കുടുംബങ്ങളെ എത്ര സഹായിച്ചാലും മതിയാകില്ല: മുഖ്യമന്ത്രി
dot image
To advertise here,contact us
dot image