മുട്ടൻ്റെ വില 2.33 ലക്ഷം രൂപ; ജനകീയ ലേലത്തിൽ വിറ്റ് പോയത് പത്ത് കിലോയുള്ള മുട്ടനാട്

ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനെയാണു വൻതുകയ്ക്കു ലേലം വിളിച്ചത്

dot image

ഇടുക്കി: ജനകീയ ലേലത്തിൽ പത്ത് കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്ച മുട്ടനാടിനെയാണു വൻതുകയ്ക്കു ലേലം വിളിച്ചത്.

പെരുമ്പാവൂരിൽ മഞ്ഞപ്പിത്തം നിയന്ത്രണാതീതമാകുന്നു; നിരവധി പേർ ഗുരുതരാവസ്ഥയിൽ

ഞായറാഴ്ച ക്ഷേത്രത്തിൽ വെച്ച് നടത്തിയ ലേലത്തിൽ മുട്ടനാടിന് 2,16,000 രൂപയാണ് ലഭിച്ചത്. ലേലത്തിൽ വാങ്ങിയ ആൾ ആടിനെ വീണ്ടും ക്ഷേത്രത്തിനു തന്നെ നൽകി. പിന്നീട് തിങ്കളാഴ്ച നടന്ന ലേലത്തിൽ മുട്ടനാടിന് 17,000 രൂപ കൂടി കൂടുതൽ ലഭിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image