ഇടുക്കിയിൽ വർക്ക് ഔട്ട് സമയത്തെ ചൊല്ലി തർക്കം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് ജിം ഉടമ

ആക്രമണത്തിൽ പരിക്കേറ്റ ജീവൻ്റെ ഇടതു കൈയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായാണ് പ്രാഥമിക വിവരം

dot image

ഇടുക്കി: കട്ടപ്പനയിൽ വർക്ക് ഔട്ട് സമയത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ കത്തിക്കൊണ്ട് കുത്തിപരിക്കേൽപ്പിച്ച് ജിം ഉടമ. കണിയാരത്ത് ജീവന് പ്രസാദി(28) നെ കട്ടപ്പനയിലുള്ള ജിം ഉടമ പ്രമോദാണ് കുത്തി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ജീവൻ്റെ ഇടതു കൈയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായാണ് പ്രാഥമിക വിവരം. യുവാവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.

സംഭവത്തിൽ ജിം ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജിം വർക്കൗട്ട് സമയത്തെ ചൊല്ലി ജീവനും പ്രമോദും തമ്മിൽ തർക്കമുണ്ടായത്. അടുത്ത ദിവസം മുൻകൂറായി നൽകിയ തുക പ്രമോദ് തിരികെ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് പ്രമോദ് ജീവനെ കത്തിക്കൊണ്ട് കുത്തുകയായിരുന്നു.

dot image
To advertise here,contact us
dot image