ചെമ്മീന് കഴിച്ച് ഭക്ഷ്യവിഷബാധ? ചികിത്സയിലായിരുന്ന കുട്ടി മരിച്ചു, ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്

ചെമ്മീന് കഴിച്ചതിനെ തുടർന്നുണ്ടായ അലര്ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

dot image

തൊടുപുഴ: ഭക്ഷ്യവിഷബാധയെ തുടര്ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശിയായ നിഖിത എന് ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്ന്ന് ശനിയാഴ്ചയാണ് നിഖിതയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ചെമ്മീന് കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വിഷബാധയെ തുടർന്ന് ആന്തരിക അവയവങ്ങള് തകരാറിലായതിനു പിന്നാലെ ഹൃദയാഘാതം സംഭവിച്ചു എന്നതാണ് മരണ കാരണം. ചികിത്സയിലുണ്ടായ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കള് ആരോപിക്കുന്നത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്തുവന്നാൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ.

dot image
To advertise here,contact us
dot image