ചാർജിങ്ങിനിടെ ഇ ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ചു; വീടിനുള്ളിൽ തീയും പുകയും, ഭയന്നോടി വീട്ടുകാർ

ബൈക്ക് ബാറ്ററി വീട്ടിനുള്ളിൽ വച്ച് ചാർജ് ചെയ്യരുതെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

dot image

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഇ ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വലിയ പുകപടലത്തോടെയാണ് തുടങ്ങുന്നത്. മുറിയിൽ പുക നിറയുകയും പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നയാൾ ഭയന്ന് ഉറക്കെ ശബ്ദുമുണ്ടാക്കുന്നതും കേൾക്കാം.

ഇ ബൈക്ക് ബാറ്ററി വീടിനുള്ളിൽ വച്ച് ചാർജ് ചെയ്തതിനിടെയുണ്ടായ അപകടമാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിലെ വീഡിയോ ഇതിനോടകം ഒരുകോടിയിലേറെ പേർ കണ്ടു. ഇബൈക്ക് ബാറ്ററി വീട്ടിനുള്ളിൽ വച്ച് ചാർജ് ചെയ്യരുതെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പലതരത്തിലുള്ള പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ബാറ്ററി വീടിനകത്ത് വച്ച് ചാർജ് ചെയ്തതിനെതിരെ ചിലർ രംഗത്തെത്തിയപ്പോൾ രക്ഷപ്പെടുന്നതിന് പകരം ഈ അപകടത്തിന്റെ ദൃശ്യം പകർത്താൻ നിന്നയാളെ ചിലർ വിമർശിച്ചു.

ചാർജ് ചെയ്യുന്നതിനിടെ ബാറ്ററിയിൽ നിന്ന് ചില ശബ്ദങ്ങൾ ഉണ്ടാകുന്നുവെന്ന് മാനുഫാക്ചറിങ് കമ്പനിയെ അറിയിക്കാനായി ദൃശ്യങ്ങൾ പകർത്തിയതാണെന്ന് ദൃശ്യം പകർത്തിയയാളുടെ ബന്ധു കമന്റുകൾക്ക് മറുപടി നൽകി. ഇതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഉടൻ സമീപവാസികൾ ഓടിയെത്തുകയും തീയണയ്ക്കാൻ സഹായിക്കുകയും ചെയ്തുവെന്നും ഇവർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image