/sports-new/football/2024/05/31/kerala-blasters-fc-bids-farewell-to-the-striker-dimitrios-diamantakos

നന്ദി ദിമി; ഡയമന്റകോസിനെ യാത്രയയച്ച് കേരള ബ്ലാസ്റ്റേഴ്സ്

നേരത്തെ ദിമിത്രിയോസ് തന്നെ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചിരുന്നു

dot image

കൊച്ചി: ഗ്രീക്ക് സ്ട്രൈക്കര് ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ്ബ് വിട്ടതായി സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്. താരത്തിന്റെ രണ്ട് വര്ഷത്തെ സേവനങ്ങള്ക്ക് ബ്ലാസ്റ്റേഴ്സ് നന്ദി പറഞ്ഞു. നേരത്തെ ദിമിത്രിയോസ് തന്നെ ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകന് ഫ്രാങ്ക് ഡോവനും ക്ലബ്ബ് വിട്ടിരുന്നു.

ദിമിത്രിയോസ് ഈസ്റ്റ് ബംഗാള് എഫ്സിയിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള് ശക്തമാകുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനം. ഈസ്റ്റ് ബംഗാളില് ദിമി ഒരു പ്രീ കോണ്ട്രാക്ട് എഗ്രിമെന്റ് സൈന് ചെയ്തുവെന്നാണ് പുതിയ റിപ്പോര്ട്ടുകള്. ഈസ്റ്റ് ബംഗാളിന്റെ വലിയ ഓഫര് ദിമി അംഗീകരിച്ചുവെന്നും വാര്ത്തകളുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തില് തന്നെ ഏറ്റവും കൂടുതല് ഗോളുകള് അടിച്ചുകൂട്ടിയ താരമാണ് ദിമി. 2022ല് കേരള ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലെത്തിയ താരം 44 ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി അടിച്ചുകൂട്ടിയത്. ഐഎസ്എല്ലില് കഴിഞ്ഞ സീസണിലെ ഗോള്ഡന് ബൂട്ട് ജേതാവുമായിരുന്നു.

ദിമിത്രിയോസ് ഡയമന്റകോസ് ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരിച്ച് താരം

മെയ് 20നാണ് ബ്ലാസ്റ്റേഴ്സ് വിടുന്നുവെന്ന് തന്റെ സോഷ്യല് മീഡിയ അക്കൗണ്ടിലൂടെ ദിമി അറിയിച്ചത്. ക്ലബ്ബിലെ തന്റെ രണ്ട് വര്ഷത്തെ സേവനം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞ ദിമിത്രിയോസ് ആരാധകരോട് നന്ദിയും അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us