അർജുന അവാർഡ് നേട്ടം; ഷമിക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം

അർജുന അവാർഡ് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഷമി പോസ്റ്റിൽ വ്യക്തമാക്കുന്നു.

dot image

ഡൽഹി: അർജുന അവാർഡ് നേട്ടത്തിൽ മുഹമ്മദ് ഷമിക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. അർജുന അവാർഡ് സ്വീകരണത്തിന്റെ ദൃശ്യങ്ങൾ ഷമി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അർജുന അവാർഡ് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും ഷമി പോസ്റ്റിൽ വ്യക്തമാക്കുന്നു. ഇതിന് താഴെ നിരവധിപേർ ഷമിക്ക് അഭിനന്ദനവുമായി എത്തി. അതിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും മുൻ താരങ്ങളുമുണ്ടായിരുന്നു.

അഭിനന്ദനങ്ങൾ എന്നാണ് ഷമിക്ക് ഇന്ത്യൻ സഹതാരം വിരാട് കോഹ്ലിയുടെ സന്ദേശം. ഷമിയുടെ നേട്ടത്തിൽ അഭിമാനിക്കുന്നതായി ഗുജറാത്ത് ടൈറ്റൻസ് പ്രതികരിച്ചു. വിരേന്ദർ സേവാഗ്, ഇർഫാൻ പത്താൻ, ശിഖർ ധവാൻ എന്നീ താരങ്ങളും ഷമിക്ക് അഭിനന്ദനം അറിയിച്ചു.

കേപ്ടൗണിലെ പിച്ചിൽ ഐസിസിക്ക് അതൃപ്തി; ഡിമെറിറ്റ് പോയിന്റ്

ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് മുഹമ്മദ് ഷമിയെ അർജുന അവാർഡിനായി നാമനിർദ്ദേശം ചെയ്തത്. ലോകകപ്പിലാകെ 24 വിക്കറ്റുകളാണ് ഇന്ത്യൻ പേസർ വീഴ്ത്തിയത്. ന്യൂസിലാൻഡിനെതിരായ സെമി ഫൈനലിൽ ഏഴ് വിക്കറ്റുകൾ ഷമി വീഴ്ത്തിയിരുന്നു.

dot image
To advertise here,contact us
dot image