
ജര്മ്മനിയില് നിന്നുള്ള ലോറന്റ് ഷ്വാര്സ് എന്ന രണ്ടുവയസ്സുകാരന് തന്റെ ഊര്ജ്ജസ്വലമായ ചിത്രങ്ങളിലൂടെ കലാലോകത്ത് ചലനം സൃഷ്ടിക്കുന്നു. 7,000 ഡോളറിന് വരെയാണ് ലോറന്റിന്റെ ചിത്രങ്ങള് വിറ്റഴിഞ്ഞു പോവുന്നത്. കഴിഞ്ഞവര്ഷം ഒരു അവധിക്കാല യാത്രക്കിടിയിലാണ് ലോറന്റിന് ഇത്തരത്തിലൊരു കഴിവുണ്ടെന്ന് മാതാപിതാക്കള് കണ്ടെത്തിയത്. റിസോര്ട്ടിലെ ആക്ടിവിറ്റി റൂമിനോടായിരുന്നു അവധിക്കാലത്ത് ലോറന്റ് ഏറ്റവും കൂടുതല് താല്പര്യം കാണിച്ചത്.
അവധിക്കാല യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോള് ലോറന്റിന്റെ മാതാപിതാക്കള് അവനുവേണ്ടി വീട്ടിലൊരു ആര്ട്ട് സ്റ്റുഡിയോ നിര്മ്മിച്ച് നല്കി. ആ സ്റ്റുഡിയോയില് ലോറന്റിന്റെ നിരവധി ചിത്രങ്ങള് പിറവിയെടുത്തു. ആനയും ദിനോസറും കുതിരയുമൊക്കെയാണ് ലോറന്റിന് വരയ്ക്കാന് കൂടുതല് ഇഷ്ടം. തിളങ്ങുന്ന നിറങ്ങള്ക്കാണ് അവന് കൂടുതല് പ്രാധാന്യം കൊടുക്കുന്നതെന്ന് അവന്റെ അമ്മ ലിസ പറഞ്ഞു. അവന് നല്കുന്ന വര്ണ്ണങ്ങളുടെ മിശ്രിതം ബോറടിപ്പാക്കത്തും പുതുമയുള്ളതാണെന്നും അവന്റെ അമ്മ കൂട്ടിച്ചേര്ത്തു.
മകന്റെ ചിത്രങ്ങളെ പ്രദര്ശിപ്പിക്കാന് ലിസ ഒരു ഇന്സ്റ്റാഗ്രാം പേജ് തുടങ്ങി. പിന്നീട് ആ അക്കൗണ്ടിന് നിരവധി ഫോളോവേഴ്സ് ഉണ്ടാവുകയും ആ അക്കൗണ്ടിലൂടെ നിരവധിപേര് ലോറന്റിന്റെ ചിത്രങ്ങല് വാങ്ങിക്കാന് തയ്യാറായി വരുകയും ചെയ്തു.ഏപ്രിലില് മ്യൂണിക്കിലെ ഏറ്റവും വലിയ ആര്ട്ട് ഫെയറില് ലോറന്റിന്റെ ചിത്രങ്ങല് പ്രദര്ശനത്തിനെത്തി. നിരവധിപേര് ആ പ്രദര്ശനത്തിലൂടെ ലോറന്റിന്റെ ചിത്രങ്ങള് സ്വന്തമാക്കി. ന്യൂയോര്ക്ക് സിറ്റി ഗാലറിയില് ലോറന്റിന്റെ ചിത്രപ്രദര്ശനത്തിനായി ചര്ച്ചകള് നടക്കുകയാണ്.
ചിത്രങ്ങല് വാണിജ്യ വിജയം നേടിയെങ്കിലും, ലിസ തന്റെ മകന്റെ കലാപരമായ സ്വാതന്ത്ര്യത്തിന് മുന്ഗണന നല്കുന്നു. ലോറന്റിന് എപ്പോള് വരയ്ക്കാന് തോന്നുന്നുവോ അപ്പോള് മാത്രമേ ചിത്രങ്ങള് വരയ്ക്കൂവെന്നും. ചിത്രങ്ങള് വരയ്ക്കാന് ഒരു രീതിയിലും ആരും സമ്മര്ദം ചെലുത്താറില്ലെന്നും ലിസ പറഞ്ഞു.
ലോറന്റ് വളര്ന്നുവരുന്ന താരമാണെങ്കിലും, യംഗ് പ്രോഡിജി ഡിപ്പാര്ട്ട്മെന്റില് അദ്ദേഹം തനിച്ചല്ല. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനായി അടുത്തിടെ ഗിന്നസ് വേള്ഡ് റെക്കോര്ഡ് അംഗീകരിച്ച ഘാനയില് നിന്നുള്ള എയ്സ്-ലിയാം നാനാ സാം അങ്ക്രാ, വെറും 6 മാസം പ്രായമുള്ളപ്പോള് പെയിന്റിംഗ് ആരംഭിച്ചു.