എക്സില് ഏറ്റവുമധികം ഫോളോവേഴ്സുള്ള ലോകനേതാവായി മോദി; പിന്തുടരുന്നത് 10 കോടി പേർ

യൂട്യൂബ്, ഇന്സ്റ്റഗ്രാം തുടങ്ങിയ മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പ്രധാനമന്ത്രി മോദിക്ക് വലിയ സ്വാധീനമുണ്ട്

dot image

ഡല്ഹി: സാമൂഹ്യമാധ്യമമായ എക്സില് ഏറ്റവും കൂടുതല് ആളുകൾ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009-ല് അക്കൗണ്ട് ആരംഭിച്ചത് മുതല് എക്സില് സജീവമായ മോദി തന്നെയാണ് തന്റെ എക്സ് ഫോളോവര്മാരുടെ എണ്ണം 10 കോടി (100 മില്യണ്) കവിഞ്ഞതായി അറിയിച്ചത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ (38.1 ദശലക്ഷം ഫോളോവേഴ്സ്), ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് (11.2 ദശലക്ഷം ഫോളോവേഴ്സ്), പോപ്പ് ഫ്രാൻസിസ് (18.5 ദശലക്ഷം ഫോളോവേഴ്സ്) എന്നിവരുൾപ്പെടെയുള്ള ആഗോള നേതാക്കളെ മോദി മറികടന്നു.

മൂന്ന് വര്ഷത്തിനിടെ 30 ലക്ഷം പേരാണ് എക്സില് പുതുതായി മോദിയെ ഫോളോ ചെയ്തത്. വിരാട് കോലി (6.41 കോടി), നെയ്മര് ജൂനിയര് (6.36 കോടി), ടെയ്ലര് സ്വിഫ്റ്റ് (9.53 കോടി), ലേഡി ഗാഗ (8.31 കോടി), കിം കര്ദാഷിയാന് (7.52 കോടി) എന്നിവരേക്കാള് ഫോളോവര്മാര് എക്സില് മോദിക്കുണ്ട്. രാഹുല് ഗാന്ധിയെ 2.64 കോടി പേരും അരവിന്ദ് കെജ്രിവാളിനെ 2.75 കോടി പേരുമാണ് എക്സില് പിന്തുടരുന്നത്. അഖിലേഷ് യാദവ് (1.99 കോടി), മമത ബാനര്ജി (74 ലക്ഷം), ലാലു പ്രസാദ് യാദവ് (63 ലക്ഷം), തേജസ്വി യാദവ് (52 ലക്ഷം), ശരദ് പവാര് (29 ലക്ഷം) എന്നിവരും മോദിയേക്കാള് ബഹുദൂരം പിന്നിലാണ്.

യൂട്യൂബ്, ഇന്സ്റ്റഗ്രാം തുടങ്ങിയ മറ്റ് സാമൂഹ്യമാധ്യമങ്ങളിലും പ്രധാനമന്ത്രി മോദിക്ക് വലിയ സ്വാധീനമുണ്ട്. യൂട്യൂബിൽ യഥാക്രമം 25 ദശലക്ഷത്തോളം ഫോളോവേഴ്സും ഇൻസ്റ്റാഗ്രാമിൽ 91 ദശലക്ഷത്തിലധികം ഫോളോവേഴ്സും മോഡിക്കുണ്ട്.

dot image
To advertise here,contact us
dot image