കൊങ്കൺ ടണലിൽ വെള്ളക്കെട്ട്; ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

രാജ്യത്തെ 20 സംസ്ഥാനങ്ങളില് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

dot image

മുംബൈ: കൊങ്കൺ ടണലിലെ വെള്ളക്കെട്ടിനെ തുടർന്ന് ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു.

റദ്ദാക്കിയ ട്രെയിനുകള്

മഡ്ഗാവ്- ഛണ്ഡീഗഡ് എക്സ്പ്രസ്

മംഗളുരു സെന്ട്രല് - ലോക്മാന്യ തിലക്

മംഗളുരു ജംഗ്ഷന്- മുംബൈ സിഎസ്എംടി എക്സ്പ്രസ് ട്രെയിന്

സാവന്ത് വാടി റോഡ് - മഡ്ഗാവ് ജംഗ്ഷന് പാസഞ്ചര്

വഴി തിരിച്ച് വിട്ട ട്രെയിനുകള്

എറണാകുളം ജംഗ്ഷന്- പൂനെ ജംഗ്ഷന് എക്സ്പ്രസ് ട്രെയിന്

മംഗളുരു ജംഗ്ഷന് - മുംബൈ സിഎസ്എംടി എക്സ്പ്രസ്

എറണാകുളം ജംഗ്ഷന് - എച്ച് നിസാമുദ്ദീന്

തിരുവനന്തപുരം സെന്ട്രല് - എച്ച് നിസാമുദ്ദീന് എക്സ്പ്രസ്

ലോകമാന്യ തിലക് - തിരുവനന്തപുരം സെന്ട്രല് എക്സ്പ്രസ്

ലോകമാന്യതിലക് - കൊച്ചുവേളി എക്സ്പ്രസ്

എച്ച്.നിസാമുദ്ദീന് - തിരുവനന്തപുരം സെന്ട്രല് എക്സ്പ്രസ്

ബാവ്നഗര് - കൊച്ചുവേളി എക്സ്പ്രസ്

ലോകമാന്യ തിലക് - എറണാകുളം എക്സ്പ്രസ്

ഇന്ഡോര് ജംഗ്ഷന് - കൊച്ചുവേളി എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്

മുംബൈ സിഎസ്എംടി - മഡ്ഗാവ് ജംഗ്ഷന് കൊങ്കണ്കന്യ എക്സ്പ്രസ്

ലോകമാന്യ തിലക് - മംഗളുരു സെന്ട്രല് മത്സ്യഗന്ധ എക്സ്പ്രസ്

അതേസമയം, രാജ്യത്തെ 20 സംസ്ഥാനങ്ങളില് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. യുപിയിലും ബിഹാറിലും ഓറഞ്ച് അലേർട്ടാണ്. വടക്കുകിഴക്കൻ അസമിലും സമീപ പ്രദേശങ്ങളിലും തെക്കൻ ഗുജറാത്തിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഹാരാഷ്ട്ര, കര്ണാടക, തെലങ്കാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള് ഉള്ക്കടലില് ഉയര്ന്ന തിരമാലകള്ക്ക് സാധ്യതയുണ്ട്. അറബിക്കടലില് തെക്കൻ ഒമാൻ തീരങ്ങളിലും, വടക്കന് ഭാഗങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ട്. 65 കിലോമീറ്റര് വേഗത്തില് കാറ്റ് വീശിയേക്കാം. മത്സ്യത്തൊഴിലാളികൾ കടലില് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

dot image
To advertise here,contact us
dot image