കേന്ദ്രത്തിന് തിരിച്ചടി; സിബിഐ അധികാരപരിധി ലംഘിച്ചതിനെതിരെയുള്ള ഹർജി നിലനിൽക്കും: സുപ്രീം കോടതി

അധികാര പരിധി ലംഘിച്ച് കേസെടുത്ത സിബിഐ നടപടിയിൽ ബംഗാള് സർക്കാർ സമർപ്പിച്ച ഹര്ജി നിലനിൽക്കുമെന്ന് സുപ്രീംകോടതി

dot image

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് വൻ തിരിച്ചടി. അധികാര പരിധി ലംഘിച്ച് കേസെടുത്ത സിബിഐ നടപടിയിൽ ബംഗാള് സർക്കാർ സമർപ്പിച്ച ഹര്ജി നിലനിൽക്കുമെന്ന് സുപ്രീം കോടതി.

നേരത്തെ സംസ്ഥാനത്ത് കേസെടുക്കാൻ സിബിഐക്ക് നൽകിയ അനുമതി ബംഗാള് സര്ക്കാര് പിന്വലിച്ചിരുന്നു. പിന്നാലെ സന്ദേശ്ഖാലി വിഷയത്തിൽ അനുമതിയില്ലാതെ കേസെടുത്ത സിബിഐ നടപടിയാണ് ബംഗാള് സര്ക്കാര് ചോദ്യം ചെയ്തത്. ഹര്ജി നിലനില്ക്കില്ലെന്ന കേന്ദ്ര സര്ക്കാരിന്റെ വാദം തള്ളിയ സുപ്രീം കോടതി പശ്ചിമ ബംഗാള് സര്ക്കാരിന്റെ ഹര്ജിയില് വാദം കേൾക്കുമെന്നും അറിയിച്ചു.

dot image
To advertise here,contact us
dot image