യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

സഹോദരിയുടെ കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു വിദ്യാർത്ഥി

dot image

ന്യൂയോർക്ക് : യുഎസിൽ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ സായി സൂര്യ അവിനാഷ് ആണ് മരിച്ചത്.ട്രൈൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണ് സായ് സൂര്യ അവിനാഷ്. ജൂലൈ ഏഴിനാണ് അപകടം സംഭവിക്കുന്നത്. സായി അൽബാനിക്ക് സമീപമുള്ള ബാർബെ വില്ല വെള്ളച്ചാട്ടത്തിൽ വീണാണ് അപകടം സംഭവിച്ചത്.സഹോദരിയുടെ കുടുംബത്തോടൊപ്പം വെള്ളച്ചാട്ടം കാണാൻ പോയതായിരുന്നു വിദ്യാർത്ഥി.

ന്യൂയോർക്കിലെ ഇന്ത്യൻ എംബസി, മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും അറിയിച്ചു. സായിക്കൊപ്പം മറ്റൊരു വിദ്യാർഥി കൂടി അപകടത്തിൽപ്പെട്ടിരുന്നു. അവിടെ സന്ദർശനത്തിനെത്തിയ ഒരാൾ ആ വിദ്യാർഥിയെ രക്ഷപ്പെടുത്തി. അപ്പോഴേക്കും സായ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. തുടർന്ന് മുങ്ങൽ വിദഗ്ദർ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

കൈകൾ പിടിച്ച് ട്രെയിനിന് മുന്നിലേക്ക് അച്ഛനും മകനും; ദാരുണാന്ത്യം, അസ്വാഭാവിക മരണത്തിന് കേസ്
dot image
To advertise here,contact us
dot image