ആന്ധ്രയില് ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം

സിമന്റ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് തൊഴിലാളികളുടെ മേൽ വീണതെന്നാണ് അധികൃതരുടെ വിശദീകരണം

ആന്ധ്രയില് ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ; അഞ്ച് പേരുടെ നില ഗുരുതരം
dot image

എൻടിആർ: ആന്ധ്രയിലെ എൻടിആർ ജില്ലയിൽ ഫാക്ടറിയിൽനിന്ന് ചൂട് പദാർത്ഥം ദേഹത്ത് വീണ് പതിനഞ്ച് പേർക്ക് പൊള്ളൽ. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

എൻടിആർ ജില്ലയിലെ ബുദവാഡ അൾട്രാ ടെക് സിമന്റ് ഫാക്ടറിയിലായിരുന്നു അപകടം. തൊഴിലാളികൾ രണ്ടാം നിലയിൽനിന്ന് ജോലി ചെയ്യുമ്പോൾ മുകൾനിലയിൽനിന്ന് ചൂടുള്ള പദാർഥങ്ങൾ അവരുടെ മേൽ വീഴുകയായിരുന്നു. സിമന്റ് നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് തൊഴിലാളികളുടെ മേൽ വീണതെന്നാണ് അധികൃതരുടെ വിശദീകരണം.

പകൽ പതിനൊന്നരയോടെയാണ് സംഭവമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിനിടെ, ചില തൊഴിലാളികൾ കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് ഫാക്ടറി ഓഫീസ് അടിച്ചുതകർത്തു. പൊലീസ് ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us