പാമ്പ് കടിച്ചു, തിരിച്ചുകടിച്ച് യുവാവ്; പാമ്പ് ചത്തു

പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നത് ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്

dot image

പട്ന: പാമ്പ് കടിയേൽക്കുന്നതും ആശുപത്രിയിൽ ചികിത്സ തേടുന്നതും സ്വാഭാവികമായ കാര്യമാണ്. എന്നാൽ കടിച്ച പാമ്പിനെ തിരിച്ചു കടിച്ച് പ്രതികാരം വീട്ടിയിരിക്കുകയാണ് ഒരു യുവാവ്. യുവാവ് നിലവില് ചികിത്സയിലാണ്. പാമ്പ് ചത്തു.

നവാഡയിലെ രജൗലി മേഖലയിലാണ് വിചിത്രമായ സംഭവം. റയിൽവേ ജീവനക്കാരനായ സന്തോഷ് ലോഹറാണ് (35) പാമ്പിനെ തിരിച്ചു കടിച്ചത്. ഒരു തവണ തന്നെ കടിച്ച പാമ്പിനെ രണ്ടു തവണയാണ് യുവാവ് തിരിച്ചു കടിച്ചതെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നു.

പാമ്പിൻ വിഷത്തിൽ നിന്നു രക്ഷപ്പെടാൻ മറുകടി നൽകിയാൽ മതിയെന്നതു ബിഹാർ ഗ്രാമങ്ങളിലെ വിശ്വാസമാണ്. എന്തായാലും ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ നില തൃപ്തികരമാണ്.

dot image
To advertise here,contact us
dot image