പേന തലയിൽ തറച്ചുകയറി; അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോർട്ട്

dot image

ഹൈദരാബാദ്: പേന തലയിൽ തറച്ചുകയറി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ ഭദ്രഗിരി കോതഗുഡം ജില്ലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുകെജി വിദ്യാർഥിനിയായ റിയാൻഷിക ആണ് മരിച്ചത്. ജൂലൈ 1-നായിരുന്നു സംഭവം. കട്ടിലിൽ ഇരുന്ന് എഴുതുന്നതിനിടെ കുട്ടി താഴെ വീഴുകയും കയ്യിലുണ്ടായിരുന്ന പേന ചെവിക്ക് മുകളിലായി തറച്ചുകയറുകയുമായിരുന്നു. പേനയുടെ പകുതിയും തലയിലേക്ക് കയറിയതായാണ് റിപ്പോർട്ട്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അടിയയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തു. ബുധനാഴ്ച ചികിത്സയിലിരിക്കെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ശസ്ത്രക്രിയ ചെയ്ത ഭാഗത്തുണ്ടായ അണുബാധയാണ് മരണത്തിന് കാരണമെന്നാണ് നിഗമനം.

dot image
To advertise here,contact us
dot image