ഭർത്താവിനെതിരെ പരാതി പറയാൻ എത്തി; എസ്പി ഓഫീസിന് മുന്നിൽ ഭാര്യയെ കുത്തിക്കൊന്ന് ഹെഡ് കോൺസ്റ്റബിൾ

19 വർഷമായി വിവാഹിതരായ ദമ്പതികൾ പലപോഴും തർക്കത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

dot image

ബെംഗളൂരു: എസ്പി ഓഫീസ് വളപ്പിൽ ഭാര്യയെ കുത്തിക്കൊന്ന ഹെഡ് കോൺസ്റ്റബിള് അറസ്റ്റില്. ഭർത്താവിന്റെ മോശം പെരുമാറ്റത്തിനെതിരെ പരാതി നൽകാൻ എസ്പി ഓഫീസിൽ എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്ഗൊരൂർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളായ ലോകനാഥി (40)നെ പൊലീസ് അറസ്റ്റ് ചെയ്തത്. മമത(37) ആണ് കൊല്ലപ്പെട്ടത്.

19 വർഷം മുന്പ് വിവാഹിതരായ ഇരുവരും തമ്മില് എന്നും വഴക്കായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലോകനാഥിന്റെ തുടർച്ചയായ ആക്രമണത്തില് സഹികെട്ട് പരാതി പറയാന് എസ്പി ഓഫീസിലെത്തിയതായിരുന്നു മമത. ഇതറിഞ്ഞെത്തിയ ലോകനാഥ് കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയശേഷം ഒളിവിൽ പോകുകയായിരുന്നു. ലോക്നാഥിൻ്റെ സഹപ്രവർത്തകർ മമതയെ ഉടൻ തന്നെ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരിച്ചു.

രാഹുലിന്റെ പോസ്റ്ററുകൾ വികൃതമാക്കി, മഷി തേച്ചു; ഗുജറാത്ത് കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ബജ്റംഗ് ദൾ

ഭാരതീയ ന്യായ് സംഹിത 103ാം വകുപ്പു പ്രകാരമാണ് ലോകനാഥിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 24 വർഷത്തെ സർവീസ് എക്സ്പീരിയൻസുളള ആളാണ് ലോകനാഥ്. ഇരുവർക്കും രണ്ടു കുട്ടികൾ ഉണ്ട്.

dot image
To advertise here,contact us
dot image