ബിജെപി എംഎൽഎയുടെ ഭീഷണി; ഹാസ്യനടൻ ഡാനിയൽ ഫെർണാണ്ടസിൻ്റെ ഹൈദരാബാദ് ഷോ റദ്ദാക്കി

'തെലുങ്കാനയിൽ കാലുകുത്തുന്നതിനു മുന്നേ 50 വട്ടം എങ്കിലും ആലോചിക്കണം. ഷോ റദ്ദാക്കുന്നതാണ് നല്ലത്' എന്നാണ് ബിജെപി എംഎൽഎയുടെ ഭീഷണി

dot image

തെലുങ്കാന: ഹാസ്യനടൻ ഡാനിയേൽ ഫെർണാണ്ടസിൻ്റെ ഹൈദരാബാദ് ഷോ ബിജെപി എംഎൽഎ ടി രാജാ സിംഗിൻ്റെ ഭീഷണിയെത്തുടർന്ന് റദ്ദ് ചെയ്തു. ഡാനിയൽ ഫെർണാണ്ടസിൻ്റെ 'ഡൂ യു നോ ഐ ആം?' എന്ന പരിപാടിയാണ് റദ്ദാക്കിയത്. ജൂബിലി ഹിൽസിലെ ഹാർട്ട് കപ്പ് കോഫിയിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഗോഷാമഹൽ എംഎൽഎയുടെ ഭീഷണിയെത്തുടർന്നാണ് പരിപാടി റദ്ദാക്കിയതെന്ന് ജൂബിലി ഹിൽസ് പൊലീസ് സ്ഥിരീകരിച്ചതായി ടോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജൈന സമുദായത്തെ കുറിച്ച് ഫെർണാണ്ടസ് നടത്തിയ പരിഹാസത്തോട് പ്രതികരിക്കവെ ബിജെപി എംഎൽഎ ടി രാജാ സിംഗ് നേരത്തെ ഡാനിയൽ ഫെർണാണ്ടസിനെ ശാരീരികമായി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

'ബക്രീദ് ദിനത്തിൽ ഡാനിയൽ ഫെർണാണ്ടസ് എന്ന ഹാസ്യനടൻ മോശം തമാശകൾ പറയുകയും ജൈന സമുദായത്തെ പരിഹസിക്കുകയും ചെയ്തു. നിങ്ങൾ തെലുങ്കാനയിൽ കാലുകുത്തുന്നതിനു മുന്നേ 50 വട്ടം എങ്കിലും ആലോചിക്കണം. ഷോ റദ്ദാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞങ്ങളുടെ പ്രവർത്തകർ നിങ്ങളെ ആക്രമിക്കും' എന്നാണ് ബിജെപി എംഎൽഎ ടി രാജാ സിംഗിനറെ ഭീഷണി.

'ഇത് എന്റെ ഡയറക്ടറുടെ സിനിമയാണ്, എങ്ങനെ വരാതിരിക്കും'; നയൻതാര

ഇതിനോട് പ്രതികരിച്ചു കൊണ്ട് ഡാനിയേൽ ഫെർണാണ്ടസ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 'ആളുകളെ വ്രണപ്പെടുത്തിയ വീഡിയോ നീക്കം ചെയ്തു, ഞാൻ ക്ഷമാപണം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഭീഷണിപ്പെടുത്തുന്ന കോളുകളും സന്ദേശങ്ങളും ഇമെയിലുകളും ഞങ്ങൾക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്. എൻ്റെ പ്രേക്ഷകരുടെയും എൻ്റെ ജോലിക്കാരുടെയും എൻ്റെയും സുരക്ഷ ഉറപ്പാക്കാൻ ആരും തയ്യാറല്ല. ഞാൻ പറഞ്ഞതിൻ്റെ പേരിൽ ആരെയും അപകടത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല', എന്നായിരുന്നു ഡാനിയേൽ വീഡിയോയിൽ പറഞ്ഞിരുന്നത്.

ഹാസ്യതാരങ്ങളുടെ സ്റ്റാൻഡ്-അപ്പ് ഷോകൾ റദ്ദാക്കുന്നത് പുതിയ കാര്യമല്ല. വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെത്തുടർന്ന് 2022-ൽ മുനവർ ഫാറൂഖി ബെംഗളൂരുവിൽ നടത്താനിരുന്ന ഷോ റദ്ദാക്കിയിരുന്നു.

dot image
To advertise here,contact us
dot image