ചായ ഉണ്ടാക്കി നൽകാത്തതിന് മരുമകളെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു

അത്താപൂരിന് സമീപം ഹസൻ നഗറിൽ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്

dot image

ഹൈദരാബാദ്: ചായ ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. തർക്കത്തിനൊടുവിൽ മകന്റെ ഭാര്യയെ ഭർതൃമാതാവ് കഴുത്ത് ഞെരിച്ച് കൊന്നു. അത്താപൂരിന് സമീപം ഹസൻ നഗറിൽ താമസിക്കുന്ന അജ്മീരി ബീഗം എന്ന 28 കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം. പ്രതിയായ ഭർതൃമാതാവ് ഫർസാന, അജ്മീരിയോട് ചായ ഉണ്ടാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താൻ മറ്റ് ജോലികളിൽ മുഴുകിയിരിക്കുകയാണെന്നും അതിനാൽ ഇപ്പോൾ ചായ ഉണ്ടാക്കി തരാൻ പറ്റില്ലെന്നും അജ്മീരിയ ഭർതൃമാതാവിനെ അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ വഴക്കും കൈയാങ്കളിയുമായി. തുടർന്ന് ഫർസാന യുവതിയെ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഉസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കർണാടകയിൽ ട്രക്കും മിനി ബസും കൂട്ടിയിടിച്ച്13 പേർ മരിച്ചു
dot image
To advertise here,contact us
dot image