
ജയ്പൂർ: രാജസ്ഥാനിൽ വിനോദ സഞ്ചാരികളായ സ്ത്രീകളെ ശല്യപ്പെടുത്തുകയും അവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുെവക്കുകയും ചെയ്തതിന് യുവാവ് പിടിയിൽ. വനിതാ വിനോദ സഞ്ചാരികളെ അധിക്ഷേപിച്ചുകൊണ്ട് നിരവധി വീഡിയോകളാണ് യുവാവ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇത് വലിയ ചർച്ചകൾക്കിടയായി.
ജയ്പൂരിലെ അമേർ ഫോർട്ടിന് സമീപം വിനോദസഞ്ചാരികളായ വനിതകളെക്കുറിച്ച് ഗുരു എന്ന യുവാവ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതും 'റേറ്റ് ടാഗുകൾ' നൽകുന്നതും ഒരു വീഡിയോയിൽ കാണാം. 'അവൾ ₹ 150-ന് ലഭ്യമാണ്, അവൾ ₹ 200-ന്, നിങ്ങൾക്ക് അവളെ ₹ 500-ന് ലഭിക്കും, ഇത് ₹ 300-ന്," ഗുരു വീഡിയോയിൽ പറയുന്നു.
സിപിഐഎം കണ്ണൂര് ജില്ലാ കമ്മറ്റി അംഗം മനു തോമസിനെ പാര്ട്ടി അംഗത്വത്തില് നിന്ന് പുറത്താക്കികാര്യം എന്തെന്നറിയാതെ വിദേശവനിതകൾ ക്യമറയ്ക്ക് നേരെ കൈവീശുന്നതും കാണാം. വീഡിയോ സമൂഹമാധ്യമമായ എക്സിൽ വൈറലായി. തുടർന്ന് നിരവധി ആളുകൾ ജയ്പൂർ പൊലീസിനെ ടാഗ് ചെയ്തു. യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസ് അന്വേഷിച്ച് വരികയാണെന്നും പൊലീസ് പോസ്റ്റുകൾക്ക് മറുപടി നൽകി.