
ആനകള് പുഴ നീന്തികിടക്കുന്നത് കണ്ടിട്ടുണ്ടാകും എന്നാല് നൂറു കണക്കിന് ആനകള് ഒന്നിച്ച് പുഴ നീന്തി കടക്കുന്നത് കണ്ടിട്ടുണ്ടോ? അത്തരത്തില് ഒരു വീഡിയോ ആണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. രാജ്യത്തെ ഏറ്റവും വലിയ നദികളില് ഒന്നായ ബ്രഹ്മപുത്ര നദിയുടെ കിലോമീറ്ററുകളോളം വീതി വരുന്ന ഭാഗത്താണ് ആനകള് കൂട്ടത്തോടെ മറുകര ലക്ഷ്യമാക്കി നീന്തിയത്.
അസം ജോര്ഘട്ട് ജില്ലയിലാണ് ആനകള് കൂട്ടത്തോടെ ബ്രഹ്മപുത്ര നദി മുറിച്ചുകടന്നത്. ഏകദേശം നൂറ് കണക്കിന് ആനകള് ഉണ്ടാകുമെന്നാണ് റിപ്പോര്ട്ട്. പ്രമുഖ നദിതുറമുഖമായ നിമതി ഘട്ടിന് സമീപമാണ് ആനകളുടെ കൂട്ടത്തോടെയുള്ള നീന്തല്.
കാലാവസ്ഥയിലെ മാറ്റം കൊണ്ടാകാം ആനകള് കൂട്ടത്തോടെ പുഴ നീന്തി കടന്നത് എന്നാണ് വിദഗ്ധര് പറയുന്നത്. തീറ്റ തേടി മറുകരയിലേക്ക് ആനകള് കൂട്ടത്തോടെ പോയതാകാം. ഇതില് നിരവധി കുട്ടിയാനകളും ഉള്പ്പെടുന്നു. നന്നായി നീന്താന് കഴിവുള്ള മൃഗമാണ് ആന.