'ഹോ! വാട്ട് ആന് ഐഡിയ സര്ജീീീ..'; സ്കൂട്ടറില് ഷവര് ഘടിപ്പിച്ച് യുവാവിന്റെ യാത്ര

സോഷ്യല് മീഡിയയില് വൈറലായി യുവാവിന്റെ വീഡിയോ

dot image

രാജ്യത്തിന്റെ വടക്കന് മേഖല വെന്തുരുകുകയാണ്. ഡല്ഹി, ഉത്തര്പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില് കഴിഞ്ഞയാഴ്ച 40 ഡിഗ്രിക്ക് മുകളിലാണ് താപനില. ഈ സംസ്ഥാനങ്ങള്ക്ക് റെഡ് അലേര്ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രകാലാവസ്ഥ വകുപ്പ്. ചൂടില് നിന്നും രക്ഷപ്പെടാന് ആളുകള് നെട്ടോട്ടമാടുന്നതിനിടയില് രാജസ്ഥാനിലെ ഒരു യുവാവിന്റെ വീഡിയോയാണ് സോഷ്യല് മീഡിയയില് വൈറലാകുന്നത്.

ശരീരം തണുപ്പിക്കാന് കുളിമുറിയിലെ ഷവര് തന്റെ സ്കൂട്ടറിര് ഘടിപ്പിച്ചാണ് യുവാവിന്റെ യാത്ര. ഒരു കാനില് വെള്ളം നിറച്ച് അതിലാണ് മിനി ഷവര് സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്കൂട്ടറിന് മുന്നിലായി സ്ഥാനിച്ചിരിക്കുന്ന ഷവറില് നിന്നും എപ്പോഴും വെള്ളം വീണുകൊണ്ടിരിക്കും. ഇതോടെ ശരീരം ചൂടാകുമെന്ന ആശങ്കയില്ലാതെ യാത്ര ചെയ്യാം. ഇന്സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം 25 ദശലക്ഷം ആളുകളുടെ ശ്രദ്ധനേടി.

യുവാവിന്റെ കണ്ടുപിടിത്തിന് കയ്യടിച്ച് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ഈ ചൂടിന് ഇതല്ല ഇതിനപ്പുറം ചെയ്യേണ്ടി വരുമെന്ന് മറ്റൊരാള് കമന്റ് ചെയ്തു.'ഹോ! വാട്ട് ആന് ഐഡിയ സര്ജീീീ..', എന്നാണ് ഈ വൈറല് വിഡിയോയ്ക്ക് താഴെ ഒരാളുടെ രസകരമായ കമന്റ്.

dot image
To advertise here,contact us
dot image