
ഡൽഹി: രാജ്യതലസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസമായി മഴയെത്തി. ആര്കെ പുരം, ഗുരുഗ്രാം മേഖലകളില് ശക്തമായിത്തന്നെ മഴപെയ്തു. മഴയ്ക്ക് പിന്നാലെ ഡൽഹിയിലെ ശരാശരി താപനില 40 ഡിഗ്രിയിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 17 പേർ ഡൽഹിയിൽ ഉഷ്ണ തരംഗത്തിൽ മരിച്ചിരുന്നു. ഈ സാഹചര്യത്തിനാണ് ഇപ്പോൾ പെയ്ത മഴയോടെ നേരിയ ആശ്വാസം ലഭിച്ചിരിക്കുന്നത്. ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 28.4 ഡിഗ്രി സെൽഷ്യസിലേക്കെത്തിയെന്ന് കേന്ദ്രകാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ശനി, ഞായർ ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സൂര്യാഘാതം ഏറ്റ് 33 പേരെയാണ് സഫദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 24 മണിക്കൂറിനിടെ 13 പേർ മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 പേർ സൂര്യാഘാതമേറ്റ് ചികിത്സ തേടി. അതിൽ നാല് പേർ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സൂര്യാഘാതം ഏറ്റ് 33 പേരെയാണ് കഴിഞ്ഞ ദിവസം സഫദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ 24 മണിക്കൂറിനിടെ 13 പേർ മരിച്ചുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 പേർ സൂര്യാഘാതമേറ്റ് ചികിത്സ തേടി. അതിൽ നാല് പേർ മരിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
48 മണിക്കൂറിനിടെ ഡല്ഹിയുടെ പലഭാഗങ്ങളില് നിന്നായി 50 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ചവരിലേറെയും സാധാരണ തൊഴിലാളികളാണെന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം ഉഷ്ണതരംഗത്തിലാണോ ഇത്രയും പേര് മരിച്ചതെന്ന് പൊലീസോ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ സ്ഥിരീകരിച്ചിട്ടില്ല. ജൂണ് 11 മുതല് 19 വരെ പാര്പ്പിടമില്ലാത്ത 192 വയോധികര് ഉഷ്ണ തരംഗത്തില് കൊല്ലപ്പെട്ടെന്ന് എന്ജിഒ സംഘടനയായ സെന്റര് ഓഫ് ഹോളിസ്റ്റിക് ഡെവലപ്മെന്റ് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളില് രാജ്യതലസ്ഥാനത്ത് മരിച്ചവരില് നിരവധി പേര്ക്ക് ഉഷ്ണതരംഗം ഏറ്റതായി കണ്ടെത്തിയിരുന്നു.
ഡല്ഹിയില് ചൂട് വില്ലനാകുന്നു; 48 മണിക്കൂറിനിടെ പലയിടങ്ങളിലായി 50 പേരെ മരിച്ച നിലയില് കണ്ടെത്തി