അനസ്തേഷ്യ നൽകി മയക്കി ജനനേന്ദ്രിയം നീക്കം ചെയ്തു; യുവാവ് ഉണർന്നപ്പോൾ 'പെണ്ണ്', ചതിച്ചത് സുഹൃത്ത്

തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്

dot image

ലക്നൗ: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് മാത്രമേ 20 വയസുകാരൻ മുജാഹിദിന് ഓർമ്മയുള്ളൂ. പിന്നീട് കണ്ണുതുറന്നപ്പോൾ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അയാൾ അറിഞ്ഞത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്. പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് പ്രദേശവാസിയായ ഓം പ്രകാശ് എനന് ആൾ മുജാഹിദിന്റെ ശസ്ത്രക്രിയ നടത്തിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ വലിയ പ്രതിഷേധമാണ് മുസഫർ നഗറിൽ ഉയരുന്നത്.

യുപിയിലെ ബംഗ്രാജ്പുർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. അസുഖബാധിതനാണെന്ന് നുണപറഞ്ഞാണ് ഓം പ്രകാശ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓം പ്രകാശിന് ഡോക്ടറെ കാണാൻ വേണ്ടി കൂടെ പോകുകയായിരുന്നു. അവിടെ വച്ച് ആശുപത്രി അധികൃതർ അനസ്തേഷ്യ നൽകി തന്നെ ബോധരഹിതനാക്കി ലിംഗമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. ബോധം വന്നപ്പോൾ താൻ ഇനി മുതൽ ആണല്ല, പെണ്ണാണെന്ന് പറഞ്ഞെന്നും മുജാഹിദ് വ്യക്തമാക്കി.

താൻ ഇനി മുതൽ ഓംപ്രകാശിനൊപ്പം ജീവിക്കണമെന്നാണ് അയാൾ പറയുന്നത്. കുടുംബത്തിലെ ആരും ഇനി തന്നെ സ്വീകരിക്കില്ല. കൂടെ ജീവിച്ചില്ലെങ്കില് പിതാവിനെ വെടിവെച്ച് കൊല്ലുമെന്നും കുടുംബ സ്വത്ത് കൈക്കലാക്കുമെന്നും ഓം പ്രകാശ് ഭീഷണിപ്പെടുത്തി. 'ഞാൻ നിന്നെ പുരുഷനിൽ നിന്ന് സ്ത്രീയാക്കി. ഇനി എന്റെ കൂടെ ജീവിക്കണം. ഒരു അഭിഭാഷകനെ കണ്ട് കോർട്ട് മാരേജിനുള്ള കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇല്ലെങ്കില് നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള ഭൂമി കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും'; ഇങ്ങനെയാണ് ഓം പ്രകാശ് ഭീഷണിപ്പെടുത്തിയതെന്നാണ് മുജാഹിദ് പറയുന്നത്.

ഓം പ്രകാശിനെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളേജിലേക്ക് ബികെയു (ഭാരതീയ കിസാൻ യൂണിയൻ) പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്. ഈ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് അവയവക്കടത്ത് നടക്കുന്നുണ്ടെന്നാണ് ഇതിന് പിന്നാലെ ഉയർന്ന ആരോപണം. ആളുകളുടെ സമ്മതമില്ലാതെ അവയങ്ങൾ എടുത്തുമാറ്റുന്നെന്നും ലിംഗശസ്ത്രക്രി നടത്തുന്നെന്നും പ്രതിഷേധക്കാർ ആരോപിച്ചു. മുജാഹിദിന്റെ പിതാവ് നൽകിയ പരാതിയിൽ പൊലീസ് ഓംപ്രകാശിനെ അറസ്റ്റ് ചെയ്തു. മുജാഹിദിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ബികെയു നേതാവ് ശ്യം പാൽ ആവശ്യപ്പെടുന്നത്. സംഭവത്തിൽ ഉൾപ്പെട്ട ആശുപത്രി ജീവനക്കാർക്കെതിരെയും അന്വേഷണം തുടരുകയാണ്.

dot image
To advertise here,contact us
dot image