100 അടി ഉയരമുള്ള കെട്ടിടത്തില് തൂങ്ങിക്കിടന്ന് റീൽസ് ചിത്രീകരണം ; വീഡിയോ വൈറൽ, വിമര്ശനം ശക്തം

കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ തൂങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ കൈപിടിച്ച് കിടക്കുന്ന യുവാവിനെയും ദ്യശ്യങ്ങളില് കാണാം

dot image

പൂനെ: പൂനെയിലെ കെട്ടിടത്തിൻ്റെ മുകളിൽ തൂങ്ങിക്കിന്ന് റീൽസ് ചിത്രീകരിക്കുന്ന പെൺകുട്ടിയുടെയും യുവാവിൻ്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്ന പെൺകുട്ടിയുടെ കൈപിടിച്ച് കിടക്കുകയാണ് യുവാവ്.

ഏകദേശം 100 അടി ഉയരമുള്ള കെട്ടിടത്തിലാണ് പെൺകുട്ടി തൂങ്ങിക്കിടക്കുന്നത്. ഗ്രിപ്പ് സ്ട്രെങ്ത് പരിശോധിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു റീൽസ് ചിത്രീകരിച്ചതെന്നും പറയപ്പെടുന്നു. പൂനെയിലെ സ്വാമി നാരായൺ ക്ഷേത്രത്തിന് സമീപമാണ് ഈ സംഭവം നടക്കുന്നത്. സുഹൃത്തായ ഒരാൾ ആണ് വീഡിയോ ചിത്രീകരണം നടത്തിയത്.റീൽസിന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. റീൽസ് ചിത്രീകരിച്ചവർക്ക് എതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

dot image
To advertise here,contact us
dot image