അനുജന് വീട്ടിലിരുന്ന് ചിക്കൻ ബിരിയാണി കഴിച്ചു, സസ്യാഹാരിയായ സഹോദരന് ജീവനൊടുക്കി

സഹോദരൻ അവഗണിച്ച് ബിരിയാണി കഴിച്ചതാണ് താരിസിനെ പ്രകോപിപ്പിച്ചത്

dot image

ചെന്നൈ: സഹോദരൻ വീട്ടിൽ ചിക്കൻബിരിയാണി കഴിച്ചതിന്റെ പേരിലുണ്ടായ വഴക്കിനെത്തുടർന്ന് പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. ചെന്നൈയ്ക്ക് സമീപം താംബരം രംഗനാഥപുരത്താണ് സംഭവം. കുവൈറ്റിൽ ജോലിചെയ്യുന്ന ബാബുവിന്റെ മകൻ താരിസാണ് (16) വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

താരിസിന്റെ ഇളയ സഹോദരൻ ഗോകുൽ വീട്ടിലിരുന്ന് ബിരിയാണി കഴിക്കുന്നതിന് താരിസ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ സഹോദരൻ അത് അവഗണിച്ച് ബിരിയാണി കഴിച്ചത് താരിസിനെ പ്രകോപിപ്പിച്ചു. ഇതാണ് ജീവനൊടുക്കുന്നതില് കലാശിച്ചത്. താരിസിന് മാംസവിഭവങ്ങൾ ഇഷ്ടമല്ലാത്തതിനാൽ മാതാപിതാക്കൾ വീട്ടിൽ സസ്യേതര ഭക്ഷണം പാകം ചെയ്തിരുന്നില്ല. കഴിഞ്ഞദിവസം ഗോകുൽ സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് ബിരിയാണി കൊണ്ടുവന്ന് വീട്ടിലിരുന്ന് കഴിക്കുകയായിരുന്നു.

പീഡനശ്രമവും അശ്ലീലമായി സംസാരിക്കുന്നതും തടഞ്ഞു; മാതൃസഹോദരിയെ കൊലപ്പെടുത്തി പത്താം ക്ലാസ് വിദ്യാർത്ഥി

താരിസ് ഇത് എതിർത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. വഴക്കിട്ട് മുറിയിലേക്ക് പോയ താരിസിനെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ അന്വേഷിച്ച് എത്തിയപ്പോളാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. താരിസിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image