
ന്യുഡൽഹി: മുംബൈയിൽ ഡോക്ടർ കോൺ ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കെ മനുഷ്യവിരലിന്റെ കഷ്ണം കിട്ടിയതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലാക്കുന്നത്. ലോക പ്രശസ്ത ചോക്ലേറ്റ് കമ്പനിയായ ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പിൻ്റെ കുപ്പിയിൽ നിന്ന് ചത്ത എലിയെ കണ്ടെത്തി. പ്രമി ശ്രീധർ എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെച്ചത്. സെപ്റ്റോ വഴി ഓർഡർ ചെയ്ത സിറപ്പിലായിരുന്നു എലിയെ കണ്ടെത്തിയതെന്ന് യുവതി അവകാശപ്പെട്ടു. തന്റെ വീട്ടിലെ മൂന്ന് പേർ സിറപ്പ് രുചിച്ചിട്ടുണ്ടെന്നും രണ്ട് പേർ കഴിച്ചതിന് ശേഷം രോഗലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്നും ഒരാൾ വൈദ്യസഹായം തേടിയെന്നും യുവതി പറയുന്നു.
'എല്ലാവരും കണ്ണ് തുറന്ന് കാണണം' എന്ന അഭ്യർഥനയോടെയാണ് യുവതി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.'ഞങ്ങൾ ബ്രൗണി കേക്കുകൾക്കൊപ്പം കഴിക്കാൻ സെപ്റ്റോയിൽ നിന്ന് ഹെർഷെയുടെ ചോക്ലേറ്റ് സിറപ്പ് ഓർഡർ ചെയ്തു.ബ്രൗണിക്ക് മുകളിലൂടെ സിറപ്പ് ഒഴിക്കുകയും ചെയ്തു.എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ ചെറിയ രോമങ്ങൾ അതിൽ കാണപ്പെട്ടു.പിന്നീട് സീൽ ചെയ്ത കുപ്പി തുറക്കുകയും സിറപ്പ് ഒരു ഗ്ലാസിലേക്ക് ഒഴിക്കുകയും ചെയ്തു. എലിയെ പോലെ എന്തോ ഒന്ന് അതിലേക്ക് വീണത്.വെള്ളത്തിൽ കഴുകി നോക്കിയപ്പോഴാണ് അത് ചത്ത എലിയാണെന്ന് മനസിലായത്...' പ്രമി തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ഇൻസ്റ്റാഗ്രാമിലുടെ വീഡിയോ പങ്കുവെയ്ക്കുന്നത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽക്കാനാണെന്നും യുവതി പറയുന്നു. നിങ്ങൾ എന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കണമെന്നും ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാവതെ നോക്കണമെന്നും യുവതി പറയുന്ന പോസ്റ്റ് സോഷ്യൽമീഡിയയിൽ വൈറലായി. തുടർന്ന് പ്രതികരണവുമായി ഹെർഷെ കമ്പനി രംഗത്തെത്തി. സംഭവത്തിൽ ക്ഷമചോദിക്കുന്നുവെന്നും സിറപ്പ് ബോട്ടിലിന്റെ മാനുഫാക്ടചറിങ് കോഡ് കമ്പനിയുടെ ഇ.മെയിലിലേക്ക് അയക്കണമെന്നും വേണ്ട സഹായം നിങ്ങൾക്ക് ലഭ്യമാകുമെന്നും ഹെർഷെ പ്രതികരിച്ചു.
ചിപ്സ് പാക്കറ്റിൽ ചത്ത തവള; കുഞ്ഞുങ്ങൾ കഴിച്ചു, പരാതി