
മുംബൈ: റീല്സ് എടുക്കുന്നതിനിടെ റിവേഴ്സ് ഗിയറിലാണെന്നറിയാതെ ആക്സിലേറ്ററില് ചവിട്ടി കാര് പിന്നോട്ട് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. 23കാരിയായ ശ്വേത സൂര്വാസെ ആണ് മരിച്ചത്. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. സുഹൃത്തിനൊപ്പമെത്തിയ യുവതി റീല്സ് എടുക്കുന്നതിനിടെയാണ് അപകടത്തില്പ്പെട്ടത്.
കാര് പിന്നോട്ട് എടുക്കുന്നതിനിടെ കാര് കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. യുവതി അപകടത്തില്പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രക്ഷാപ്രവര്ത്തകര്ക്ക് അപകടസ്ഥലത്തെത്താന് ഒരുമണിക്കൂറിലേറെ സമയം വേണ്ടിവന്നു. യുവതിയെ അടുത്തുള്ള ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
VIDEO | Woman falls 300 feet into a valley while reversing her car to make a reel#Aurangabad #Maharashtra #Reel #Accident #ChhatrapatiSambhajinagar pic.twitter.com/5XxC8fUbfw
— Free Press Journal (@fpjindia) June 18, 2024