
ഉത്തർപ്രദേശ് : 'ആവേശം' മോഡല് സ്വിമ്മിങ് പൂള് തയ്യാറാക്കി അറസ്റ്റിലായ സഞ്ജു ടെക്കിക്ക് പിന്നാലെ ഉത്തർപ്രദേശിലെ അംറോഹയിലും വണ്ടിക്കുള്ളിൽ നീന്തൽ കുളം ഒരുക്കിയിരിക്കുകയാണ് ഒരു കൂട്ടം കുട്ടികൾ. ട്രാക്ടർ ട്രോളിയിലാണ് കുട്ടികൾ നീന്തൽക്കുളം തയ്യറാക്കിയിരിക്കുന്നത്. നീന്തൽക്കുളത്തിലിരുന്ന് ഭക്ഷണം കഴിക്കുന്നതും വൈറലായ വീഡിയോയിൽ കാണാം. അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇന്ത്യാ ടുഡേയാണ് വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ മാസമാണ് കാറിനുള്ളില് 'സ്വിമ്മിങ് പൂളു'ണ്ടാക്കി യാത്ര നടത്തിയ യൂട്യൂബര് സഞ്ജു ടെക്കിക്കെതിരെ മോട്ടോര് വാഹനവകുപ്പ് നടപടിയെടുത്തത്.
സഞ്ജു ടെക്കി കാറിന് നടുവിലെ രണ്ട് സീറ്റുകള് മാറ്റി പകരം പ്ലാസ്റ്റിക് ടര്പോളിന് കൊണ്ട് സ്വിമ്മിംഗ് പൂള് തയ്യാറാക്കി. തുടര്ന്ന് മൂന്ന് സുഹൃത്തുക്കള്ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില് കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള് ട്യൂബില് പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്പോളിന് ചോര്ച്ചയുണ്ടായി വെള്ളം കാറിനുള്ളില് പടര്ന്നു. എന്ജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയര് ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവര് വെള്ളം മുഴുവന് റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങള് ശ്രദ്ധയില്പ്പെട്ട ആര്ടിഒ എന്ഫോഴ്സ്മെന്റ് വിഭാഗം കാര് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അങ്ങനെ അതും പോയി ഗയ്സ്, സഞ്ജു ടെക്കിയുടെ വീഡിയോകള് നീക്കി യൂട്യൂബ്