ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞു; ആറുപേരെ കാണാതായി

17 പേര് ബോട്ടിലുണ്ടായിരുന്നതായി അധികൃതര് പറഞ്ഞു

dot image

പട്ന: ബിഹാറിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് ആറുപേരെ കാണാതായി. ബർഹ് പ്രദേശത്ത് രാവിലെ 9.15-ഓടെയായിരുന്നു അപകടം. 17 പേര് ബോട്ടിലുണ്ടായിരുന്നതായി അധികൃതര് പറഞ്ഞു. ഉമാനാഥ് ഗംഗാ ഘട്ടിന് സമീപം ഒരു കുടുംബത്തിലെ 17 പേരുമായി പോയ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ബാർഹ് സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) ശുഭം കുമാർ അറിയിച്ചു. ഗംഗാ നദിയുടെ മധ്യഭാഗത്ത് ബോട്ട് മറിഞ്ഞ് മുങ്ങുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തി. ആറുപേരെ ഇപ്പോഴും കാണാനില്ലെന്നും ശുഭം കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വിവരമറിഞ്ഞ് ജില്ലാഭരണകൂട അധികൃതരും പൊലീസും സ്ഥലത്തെത്തി. കാണാതായ ആറ് പേര്ക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.

dot image
To advertise here,contact us
dot image