
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂലായ് 10 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടതുപക്ഷത്തോട് സഖ്യം തുടരാൻ കോൺഗ്രസ്. ഇതിന്റെ ഭാഗമായി വടക്കേ ബംഗാളിലെ റാണിഗഞ്ചു മണ്ഡലത്തിൽ ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയിൽ കോൺഗ്രസ് മത്സരിക്കും. പശ്ചിമ ബംഗാളിൽ നാല് മണ്ഡലങ്ങളിലേക്കാണ് അടുത്ത മാസം ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐഎം ഇതിനകം തന്നെ മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. അരിന്ദം ബിശ്വാസ് രംഘട്ട് ദക്ഷിണയിൽ നിന്നും മണിക്തല മണ്ഡലത്തിൽ നിന്ന് റജീബ് മജ്ദൂറും ബഗ്ദ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഗൗരാദിത്യ ബിശ്വാസും സിപിഐഎമ്മിന് വേണ്ടി മത്സരിക്കും.
കോൺഗ്രസിന് അനുവദിച്ച മണ്ഡലത്തിൽ ഉത്തർ ദിനജ്പൂർ ജില്ലാ കോൺഗ്രസ് പ്രസിഡന്റായ ഗൗരാഥിത്വ ബിശ്വാസ് മത്സരിക്കും. അതെ സമയം ഈ നാല് മണ്ഡലങ്ങളിലേക്കും തൃണമൂൽ കോൺഗ്രസും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
മണിക്തലയിൽ സുപ്തി പാണ്ഡേയും ബഗ്ദയിൽ മധുപർണ താക്കൂറും രംഘട്ട് ദക്ഷിണയിൽ മുകുത് മണി അധികാരിയും റാണി ഗഞ്ചിൽ കൃഷ്ണ കല്യാണിയും മത്സരിക്കും.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്; ഛത്തീസ്ഗഢില് എട്ട് മാവോയിസ്റ്റുകള് കൊല്ലപ്പെട്ടു